കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ശക്തമായ ടീമുമായി ഇന്ത്യ

Add a review

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (സി), സ്മൃതി മന്ദാന (വിസി), ഷഫാലി വർമ, എസ് മേഘ്ന, താനിയ സപ്ന ഭാട്ടിയ (വിക്കറ്റ് കീപ്പർ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രാകർ, മേഘ്ന സിംഗ്, രേണുക സിംഗ്, ജെമിമ റോഡ്രിഗസ്, രാധ യാദവ്, ഹർലീൻ ഡിയോൾ, സ്നേഹ് റാണ.

ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ ടി20 വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. 2022 ജൂലൈ 29നാണ് യുദ്ധം നടക്കുക. ടി20 ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

Leave a Reply