Add a review

Loading

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ 1006 കോടി രൂപയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി വെട്ടിക്കുറച്ച് നില മെച്ചപ്പെടുത്തി. 2.41 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 3,81,885 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ 4,23,589 കോടി രൂപയായി വര്‍ധിച്ചു. മൊത്തം നിക്ഷേപങ്ങളും വര്‍ധിച്ചു. മുന്‍ വര്‍ഷം ആദ്യ പാദത്തില്‍ 2,42941 കോടി രൂപയായിരുന്ന മൊത്ത നിക്ഷേപം ഇത്തവണ 2,60,045 കോടി രൂപയാണ്. വിതരണം ചെയ്ത മൊത്തം വായ്പകളിലും വര്‍ധനയുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1,63,544 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. പലിശ വരുമാനം 4435 കോടി രൂപയും നികുതി ഇതര വരുമാനം 593 കോടി രൂപയുമാണ്.

Leave a Reply