ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് സിറ്റി യൂണിയന്‍ ബാങ്കുമായുള്ള സഹകരണം പ്രഖ്യാപിച്ചു

Add a review

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സേവന ദാതാക്കളില്‍ ഒന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ സിറ്റി യൂണിയന്‍ ബാങ്കുമായി തന്ത്രപരമായ സഹകരണം ആരംഭിച്ചു.

ബാങ്കിന്‍റെ നിലവിലുള്ളതും ഭാവിയിലേയും ഉപഭോക്താക്കള്‍ക്ക് 727 ശാഖകളിലൂടെ വിപുലമായ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനാണ് ഈ സഹകരണം. ബജാജ് അലയന്‍സ് ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ്, സിറ്റി യൂണിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. എന്‍ കാമകോടി എന്നിവര്‍ ചെന്നൈയില്‍ ഇതിനായുള്ള ധാരണാ പത്രം ഒപ്പു വെച്ചു.

ബജാജ് അലയന്‍സ് ലൈഫിന്‍റെ ടേം, സേവിങ്സ്, റിട്ടയര്‍മെന്‍റ്, നിക്ഷേപ വിഭാഗങ്ങളിലായുള്ള മൂല്യ വര്‍ധിത പദ്ധതികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ഈ സഹകരണം സിറ്റി യൂണിയന്‍ ബാങ്ക് ഉപഭോക്താക്കളെ സഹായിക്കും.

അഭിമാനകരമായ ഈ സഹകരണത്തിലൂടെ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ നിരവധി നേട്ടങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.  സിറ്റി യൂണിയന്‍ ബാങ്കുമായുള്ള തങ്ങളുടെ പങ്കാളിത്തം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വികസിപ്പിക്കാന്‍ സഹായിക്കും. സമഗ്രമായ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളുടെ കൂടെ അത്യാധുനീക സാങ്കേതികവിദ്യയും ഡിജിറ്റല്‍ സേവനങ്ങളും കൂടിച്ചേരുന്നത് വിവിധ വിഭാഗങ്ങളിലായുള്ള സിറ്റി യൂണിയന്‍ ബാങ്ക് ഉപഭോക്തക്കളെ അവരുടെ ജീവിത ലക്ഷ്യങ്ങള്‍ ലളിതവും ഫലപ്രദവുമായ രീതിയില്‍ കൈവരിക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വിപുലമായ ഉപഭോക്തൃ നിരയ്ക്ക് സമ്പൂര്‍ണമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സുമായുള്ള തങ്ങളുടെ സഹകരണം ചൂണ്ടിക്കാട്ടുന്നതെന്ന് സിറ്റി യൂണിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. എന്‍ കാമകോടി പറഞ്ഞു. ഐആര്‍ഡിഎയുടെ ഓപണ്‍ ആര്‍കിടെക്ചര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് അധിക തെരഞ്ഞെടുപ്പുകള്‍ നടത്താനായി ഒരു ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയെ കൂടി കണ്ടെത്താന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായ ഉയര്‍ന്നു വന്നത് ബജാജ് അലയന്‍സ് ലൈഫ് ആണ്.  ഈ തന്ത്രപരമായ സഹകരണം തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാനാകുന്ന ഏറ്റവും മികച്ച ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ലഭ്യമാക്കുമെന്നും കൂടുതല്‍ സുരക്ഷിതമായ സാമ്പത്തിക ഭാവി ആസൂത്രണം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply