Add a review

Loading

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. രാവിലെ 7.29 ഓടെയാണ് ആദ്യ ഷട്ടര്‍ തുറന്ന്. മൂന്നും നാലും സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. നിലവില്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളതെങ്കിലും അറുപത് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് സൂചന.538 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. നിലവില്‍ 138.80 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.

ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. അതേസമയം പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കും. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Leave a Reply