Add a review

Loading

തിരുവനന്തപുരം: വീടുകളിലും പരിസരങ്ങളിലും പാമ്പ് ശല്യം രൂക്ഷമായതോടെ പരിഭ്രാന്തിയിലായി തലസ്ഥാനം. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടങ്ങളിലെ വീട്ടുവളപ്പുകളിൽനിന്ന് 13 മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്.

മുൻ കൗൺസിലർ കൃഷ്ണവേണിയടക്കമുള്ളവരുടെ വീടുകളിലും സമീപ സ്ഥലങ്ങളിലും മൂർഖൻ പാമ്പുകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയും പകലും വീടുകളിലേക്ക് പാമ്പിൻ കുഞ്ഞുങ്ങൾ കയറിവരുന്നുവെന്നാണ് ഇവർ പറയുന്നത്.

തിരുവല്ലത്തെ ഓട്ടോ ഡ്രൈവറും സ്ഥലവാസിയുമായ ഷംനാഥാണ് പാമ്പുകളെ പിടികൂടിയത്. ഇവയെ പൂജപ്പുരയിലെ പഞ്ചകർമ ആശുപത്രി അധികൃതർക്ക് കൈമാറിയതായി ഷംനാഥ് പറഞ്ഞു. തിരുവല്ലത്ത് നേരത്തെയുണ്ടായിരുന്ന സബ് രജിസ്ട്രാർ കെട്ടിടം പുനർനിർമിക്കുന്നതിനായി പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലമിപ്പോൾ ആൾസാന്നിധ്യമില്ലാതെ കാടുകയറിയ നിലയിലാണ്. ഇവിടത്തെ കാട് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply