Add a review

Loading

കൊച്ചി: ടാറ്റ പവര്‍ കമ്യൂണിറ്റി ഡവലപ്‌മെന്‍റ് ട്രസ്റ്റ് (ടിപിസിഡിടി), സെന്‍റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷനുമായി (കേഡര്‍) ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ബിഡ്ജിറ്റല്‍ ഓട്ടിസം സപ്പോര്‍ട്ട് ശൃംഖലയായ ‘പേ ഓട്ടന്‍ഷന്‍’ ആരംഭിച്ചു.

ഒരു ന്യൂറോ-ഡവലപ്മെന്‍റല്‍ ഡിസോർഡർ അവസ്ഥയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി). സാമൂഹികമായി ഇടപെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ബുദ്ധിമുട്ടുകളുണ്ടാകുകയും നിയന്ത്രിതമായതോ, ആവര്‍ത്തിക്കുന്നതോ ആയ പെരുമാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. ശൈശവത്തിന്‍റെ ആരംഭത്തില്‍ തുടക്കമിട്ട് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാവുന്നതാണ് എഎസ്ഡി. ലോകത്തില്‍ത്തന്നെ ഏറ്റവും സാധാരണമായ ഡവലപ്മെന്‍റല്‍ ഡിസോഡറുകളിലൊന്നാണിത്.

എഎസ്ഡിയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ഇത്തരം പ്രശ്‌നങ്ങളുള്ളവരെയും അവരുടെ മാതാപിതാക്കളെയും മനസിലാക്കുന്നതിനും സ്വീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ളതാണ് പേ ഓട്ടന്‍ഷന്‍ എന്ന ഉദ്യമം. ഈ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടിസമുള്ളവരെ മെന്‍റര്‍ ചെയ്യുന്നതിനും അവര്‍ക്ക് പ്രാവീണ്യം നേടുന്നതിനും ജീവിതമാര്‍ഗം കണ്ടെത്തുന്നതിനും സഹായിക്കാനാകും. ടാറ്റ പവറിന്‍റെ സാമൂഹികപ്രതിബദ്ധതാ പദ്ധതിയനുസരിച്ച് സേവനത്തിനൊപ്പം ശാക്തീകരണവും എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിത്. സമത്വവും വൈവിധ്യവത്കരണവും സാമൂഹികമായ ഉള്‍ക്കൊള്ളുന്നതിലൂടെ ഇന്‍ക്ലൂസീവ് വളര്‍ച്ചയും എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന നാഴികക്കല്ലാണിത്.

ഈ ഉദ്യമത്തിന്‍റെ ഭാഗമായി ടാറ്റ പവര്‍ കമ്യൂണിറ്റി ഡവലപ്‌മെന്‍റ് ട്രസ്റ്റ്, കേഡറുമായി ചേര്‍ന്ന് മാതാപിതാക്കളെയും പരിചരണം നല്കുന്നവരേയും ആംഗനവാടി ജോലിക്കാരെയും പൊതു ആരോഗ്യകേന്ദ്രത്തിലെ പ്രവര്‍ത്തകരേയും സ്‌കൂള്‍ അദ്ധ്യാപകരേയും സാമൂഹിക വികസന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരേയും സാമൂഹികജീവനക്കാരേയും ശാക്തീകരിക്കുന്നതിനും അതുവഴി ഓട്ടിസമുള്ള കുട്ടികളെയും ചെറുപ്രായക്കാരേയും നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യും.

വിര്‍ച്വല്‍ ഉദ്ഘാടന പരിപാടിയില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.  ചന്ദ്രശേഖരന്‍, ടാറ്റ പവര്‍ സിഇഒയും എംഡിയുമായ ഡോ. പ്രവീര്‍ സിന്‍ഹ, ടാറ്റ പവര്‍ സിഎച്ച്ആര്‍ഒ ഹിമല്‍ തിവാരി, ടാറ്റ പവറിന്‍റെ ബ്രാന്‍ഡിംഗ്, കമ്യൂണിക്കേഷന്‍സ്, സിഎസ്ആര്‍, സസ്റ്റെയ്‌നബിലിറ്റി ചീഫ് ജ്യോതി കുമാര്‍ ബെന്‍സാല്‍, ടാറ്റ പവര്‍ സിഎസ്ആര്‍ മേധാവി എംഎസ് ഫോറാം നഗോരി എന്നിവര്‍ പങ്കെടുത്തു.

ഇതാദ്യമായി ഓട്ടിസം പിന്തുണാ ശൃംഖല രൂപീകരിച്ചതിനും ന്യൂറോ-ഡവലപ്‌മെന്‍റല്‍ പ്രശ്‌നങ്ങളുള്ളവരുടെ കുടുംബാംഗങ്ങളേയും പരിചരണം നല്കുന്നവരേയും ശാക്തീകരിക്കുന്നതിനായി സംരംഭം ആരംഭിച്ചതിനും ടാറ്റ പവറിനെയും കേഡറിനെയും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. സന്തുലിതമായ സാമ്പത്തികവളര്‍ച്ച സമൂഹത്തിന് ഉണ്ടാകുന്നതിന് ഉത്തരവാദിത്വമുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പ് എന്ന നിലയില്‍ പ്രതിബദ്ധതയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍ക്ലൂസീവ് വളര്‍ച്ച ഉറപ്പാക്കുന്നതിന് ടാറ്റ പവര്‍ പ്രതിബദ്ധമാണെന്ന് ടാറ്റ പവര്‍ സിഇഒയും എംഡിയുമായ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു

Leave a Reply