ആ മാഡം കാവ്യയോ? നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യും. സാക്ഷികൾ മൊഴി നൽകിയപ്പോൾ പറഞ്ഞ മാഡം കാവ്യ മാധവൻ ആണോയെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഉടൻ തന്നെ അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നൽകും. വിഐപിയെന്ന് പറഞ്ഞിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയാണ് ‘ മാഡ’ ത്തെപ്പറ്റി ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുൻപ് മാഡത്തിന് നൽകിയിരുന്നു എന്നാണ് വെളിപ്പെടുത്തൽ. എന്നാൽ കേസിൽ മാഡത്തിനുള്ള പങ്കിനെക്കുറിച്ച് വ്യക്തത ഇല്ലാത്തതിനാൽ പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല.

വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതോടെയാണ് മാഡവും വിഐപിയും വീണ്ടും ചർച്ചയായത്. ദിലീപിന്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണ് വിഐപിയെന്ന് കണ്ടെത്തിയിരുന്നു. ശരത്തിനെ ചോദ്യം ചെയ്തപ്പോഴാണ് മാഡത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published.