സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കൂട്ടക്കേസെടുത്ത് പോലീസ്

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. കോട്ടയം നട്ടാശേരിയില്‍ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നട്ടശേരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് സമരത്തില്‍ പങ്കെടുത്തവരെയടക്കം ഉള്‍പ്പെടുത്തിയാണ് കേസ്.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. നൂറില്‍ 75 പേരും കളക്ടറേറ്റ് സമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

.അതേസമയം നട്ടാശേരിയില്‍ സര്‍വേ കല്ലിടുന്നതിനായി ഇന്നും ഉദ്യോഗസ്ഥരെത്തി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. സില്‍വര്‍ ലൗന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നട്ടാശേരിയില്‍ പ്രതിഷേധം പൊലീസുമായുള്ള സംഘഷത്തിലേക്ക് നയിച്ചിരുന്നു. സമരക്കാരെ തടഞ്ഞ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

പദ്ധതിക്കെതിരെ ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍ നിന്നായി 272 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ സില്‍വര്‍ ലൈന്‍ ബാധിക്കും.

പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസും, ബി.ജെ.പിയും പിന്തുണ നല്‍കുന്നുണ്ട്. പലയിടങ്ങളിലും സര്‍വേ കല്ലുകള്‍ പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞു. സില്‍വര്‍ ലൈന്‍ വിരുദ്ധ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് ബി.ജെ.പി നീക്കം. ജനങ്ങള്‍ക്കായി ജയിലില്‍ പോകാനു തയ്യാറാണെന്നും, പദ്ധതി നടപ്പാക്കാന്‍ അഏനുവദിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

Leave a Reply

Your email address will not be published.