നടൻ സോഹൻ സീനുലാൽ വിവാഹിതനായി

നടനും സംവിധായകനുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. കൊച്ചിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ സീനുലാൽ.

കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് സോഹൻ വെള്ളിത്തിരയിൽ എത്തുന്നത്. 2011ൽ മമ്മൂട്ടിയെ നായകനാക്കി ഡബിൾസ് എന്ന ചിത്തത്തിലൂടെ സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായി. തുടർന്ന് ‘വന്യം’,’അൺലോക്ക്’ എന്നീ സിനിമകൾ സംവിധാനം ചെയ്തു.എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജുവിലൂടെ സോഹന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published.