Add a review

Loading

കൊച്ചി: സ്വർണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ്. യുക്രൈന്‍ പ്രതിസന്ധി ഓഹരി വിപണികളെ കാര്യമായി ബാധിക്കുന്നു എന്നതിന്റെ ചിത്രം കൂടിയാണ് വർധിക്കുന്ന ഈ സ്വർണവില. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇന്നു വ്യാപാരം പുനരാരംഭിച്ച ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് തുടരുന്നത്. സെന്‍സെക്‌സ് 1500ലേറെയും നിഫ്റ്റി 450ഓളവും പോയിന്റ് താഴ്ന്നു.

Leave a Reply