Add a review

Loading

തൃശൂര്‍: കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ചര്‍മ പരിചരണ വിഭാഗത്തില്‍ ഏഴ് തരം സോപ്പുകള്‍ വിപണിയിലിറക്കി. ആര്യവേപ്പ് -തുളസി, ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍, ദശപുഷ്പം എന്നിവ കൂടാതെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളുമാണ് കമ്പനി പുതിയതായി ഇറക്കിയിട്ടുള്ളത്.

അത്യാധുനിക ഗവേഷണ സൗകര്യങ്ങളുള്ള കമ്പനിയുടെ തന്നെ ലാബില്‍ സസ്യയെണ്ണ ഉപയോഗിച്ചാണ് സോപ്പുകള്‍ വികസിപ്പിച്ചെടുത്തതെന്ന് കെപി നമ്പൂതിരീസ് എംഡി കെ. ഭവദാസന്‍ അറിയിച്ചു. ഇവയെല്ലാം തന്നെ ഗ്രേഡ് വണ്‍ സോപ്പുകളാണ്. ഇതില്‍ പാരബെന്നോ ദോഷകരമായ മറ്റ് രാസവസ്തുക്കളോ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ ആകര്‍ഷകമായ മികച്ച പായ്ക്കുകളിലാണ് സോപ്പുകള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്. 100 ഗ്രാമിന്റെ മൂന്ന് നോണ്‍ ഗ്ലിസറിന്‍ സോപ്പ് വാങ്ങിയാല്‍ ഒരു സോപ്പ് സൗജന്യമായും ഗ്ലിസറിന്‍ സോപ്പുകള്‍ മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 രൂപ ഇളവും നല്‍കും. പുതിയ സോപ്പുകള്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈനിലും ലഭ്യമാണെന്ന് കെ. ഭവദാസന്‍ അറിയിച്ചു. പുതിയ ഉത്പന്നങ്ങളിലൂടെ ചര്‍മപരിപാലന വിപണിയില്‍ ശക്തമായ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭവദാസന്‍ വ്യക്തമാക്കി.

Leave a Reply