വനിതാ ഡോക്ടർ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു; ആത്മഹത്യയെന്ന് പോലീസ്

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ലാറ്റിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി. 14-ാം നിലയില്‍ നിന്നാണ്​ വീണത്​. ആത്മഹത്യയാണെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന.പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.

Leave a Reply

Your email address will not be published.