അജിത് ആരാധകർക്ക് നേരെ ബോംബ് ആക്രമണം; ബോംബ് എറിഞ്ഞത് വലിമൈ റിലീസ് ആഘോഷത്തിനിടെ !

ചെന്നൈ: കോയമ്പത്തൂരിൽ അജിത് ആരാധകർക്ക് നേരെ ബോംബ് ആക്രമണം. നടൻ അജിത്തിന്റെ പുതിയ സിനിമയായ വലിമൈ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെയാണ് ബോംബ് ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം. കോയമ്പത്തൂരിലെ അർച്ചന തിയറ്ററിന് മുൻപിൽ ആയിരുന്നു സംഭവം. സിനിമ തീയേറ്ററിന് മുന്നിൽ നിന്ന അജിത്തിന്റെ ആരാധകർക്ക് നേരെ മോട്ടോർ ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. വലിമൈയുടെ ആദ്യ ഷോ കാണാൻ അർദ്ധരാത്രി മുതൽ തന്നെ ആരാധകർ തിയറ്ററിന് മുൻപിൽ തടിച്ചുകൂടിയിരുന്നു.

            കൂടുതൽ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ആക്രമണത്തിൽ ആളപായമില്ല. ചിലർക്ക് ചെറിയ പൊള്ളൽ ഏറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കായി പോലീസ് തിയറ്ററിലെ സിസിടിവി ക്യാമറ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. അജിത്തിന്റെ ബാനർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഫാൻസിന് ഇടയിലെ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published.