ഗവർണർക്ക് പുതിയ ബെൻസ്; നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം: പുതിയ ബെൻസ് കാർ വാങ്ങാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം സർക്കാർ പരിഗണനയിൽ. 85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ധനവകുപ്പ് അംഗീകരിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ.

രണ്ട് മാസം മുൻപാണ് ധനവകുപ്പിന് രാജ്ഭവൻ അപേക്ഷ നൽകിയത്. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം, ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണം. എന്നാൽ ഗവർണറുടെ വാഹനം നിലവിൽ ഒന്നര ലക്ഷം കിലോമീറ്റർ ഓടി.

അതേസമയം, ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കും.

Leave a Reply

Your email address will not be published.