Add a review

Loading

പാറക്കിടയിൽ കുടുങ്ങി 34 മണിക്കൂർ പിന്നിട്ടപ്പോൾ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണിരുന്നു. അതും വെളിച്ചമില്ലാത്ത ആ അർധരാത്രി. എന്നാൽ ദൈവത്തി​ന്റെ കൈകൾ അവനെ അവിടെയും കാത്തു. മസിൽ കയറിയതിനെത്തുടർന്ന് കാൽ ഉയർത്തിവയ്ക്കാൻ ശ്രമിച്ചപ്പോഴാണ് വഴുതി വീണതെന്ന് ബാബു പറയുന്നു. എന്നാൽ വീഴുന്നതിനിടയിൽ കാൽ മറ്റൊരു പാറയിടുക്കിൽ ഉടക്കി നിന്നതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടത്.

ദൗത്യസംഘത്തിലെ മലയാളി ലഫ്. കേണൽ ഹേമന്ത് സുരക്ഷാദൗത്യത്തെ കുറിച്ച് പറഞ്ഞത് ‘സേനയ്ക്ക് ഇത് സാധാരണ ദൗത്യം’ ആയിരുന്നു എന്നാണ്∙ ‘അവിടെ എത്തിപ്പെടുന്നതിലെ പ്രയാസമൊഴിച്ചാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം സർവസാധാരണമായ ദൗത്യമായിരുന്നു മലമ്പുഴയിലേത്. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ ഞങ്ങൾ സ്ഥിരമായി ഇത്തരം ദൗത്യത്തിൽ ഏർപ്പെടുന്നവരാണ്’– അദ്ദേഹം പറഞ്ഞു.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ഹേമന്ത് രാജ് ഉൾപ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണു രക്ഷാദൗത്യത്തിനു മലമ്പുഴയിൽ എത്തിയത്. സംഘാംഗങ്ങളെല്ലാം പർവതാരോഹണത്തിൽ ഉൾപ്പെടെ പരിശീലനം നേടിയവരായതിനാൽ കാര്യമായ പ്രതിസന്ധികൾ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി മുന്നൊരുക്കങ്ങൾ നടത്തിയാണു മലമ്പുഴയിലേക്കു തിരിച്ചത്. ബാബു കുടുങ്ങിക്കിടന്ന പ്രദേശത്തെപ്പറ്റി മുൻപരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ് ഉപയോഗിച്ചു പഠനം നടത്തി. മലയുടെ മുകളിൽനിന്ന് 410 മീറ്റർ താഴ്ചയിലാണ് ബാബു കുടുങ്ങിയത്. കുത്തനെയുള്ള പാറക്കെട്ടായതിനാൽ വളരെ സമയമെടുത്താണ് സംഘത്തിനു മുകളിലേക്കു കയറാനായത്. താഴേക്കിറക്കുന്നതായിരുന്നു എളുപ്പം. പക്ഷെ, മലയുടെ ഘടന അതിനു അനുയോജ്യമായിരുന്നില്ല. അതിനാൽ മുകളിലേക്കു വലിച്ചു കയറ്റാൻ തീരുമാനിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, ഏത് സമയത്തും വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ബാബുവിൽ നിന്നും നമ്മൾ പഠിക്കണമെന്നാണ് ഹേമന്ത് രാജിന്റെ അഭിപ്രായം. ബാബു കാട്ടിയ ആത്മധൈര്യവും പ്രായോഗികമായി എങ്ങനെ കാര്യങ്ങളെ നേരിടണമെന്നതും മറ്റുള്ളവർക്കു മാതൃകയാണ്. ‘‘നമ്മൾ പല പ്രശ്നത്തിലും ചെന്നു ചാടുമ്പോൾ അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിച്ച് പ്രശ്നത്തെ വലുതാക്കും. പക്ഷേ ബാബു അതിൽനിന്ന് പുറത്തു വരാനുള്ള കാര്യങ്ങളാണ് നോക്കിയത്. പോസിറ്റീവായി കാര്യങ്ങളെ കാണുന്ന, മാനസികമായി നല്ല ധൈര്യമുള്ളയാളാണ്. രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞുകൂടുന്നതു തന്നെ വലിയ കാര്യമാണ്. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ബാബു അതേപോലെ പിന്തുടർന്നു.’’–ഹേമന്ത് രാജ് പറയുന്നു.

Leave a Reply