Add a review

Loading

തിരുവനന്തപുരം: നടൻ ദിലീപിനെതിരെയുള്ള പുതിയ ശബ്ദരേഖയും പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്.

ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബർ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ഒരുവർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് ദിലീപിനോട് അനുജൻ അനൂപ് പറഞ്ഞുവെന്നും ശബ്ദ സംഭാഷണത്തിലുണ്ട്. അനൂപിൻ്റെ ഓഡിയോയും ബാലചന്ദ്രകുമാർ പുറത്തുവിട്ടു. കൂടുതൽ ശബ്ദരേഖ തന്റെ പക്കൽ ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്നും ബാലചന്ദ്രകുമാർ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply