ദിലീപ് ഫോൺ സ്വന്തംനിലയില്‍ പരിശോധനക്ക് അയച്ചത് ശരിയല്ല, തിങ്കളാഴ്ച കൈമാറണം: ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോണുകൾ ഉടൻ തന്നെ അന്വേഷണത്തിനായി കൈമാറണമെന്ന് ദിലീപിനോട് ഹൈക്കോടതി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മാറിചിന്തിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണം മുന്നോട്ട് പോകേണ്ടത് ആവശ്യമാണ്. അതാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഹൈക്കോടതി രജിസ്‌ട്രാർ മുമ്പാകെ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

എന്നാൽ ഫോണുകൾ മുംബൈയിൽ പരിശോധനയ്ക്ക് അയച്ചിരിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ലെന്നും ചൊവ്വാഴ്‌ച വരെ സമയം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടു.എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published.