Add a review

Loading

തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്നുദിവസം വിദ്യാർത്ഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സി വർഗീകരണം ചൊവ്വാഴ്ചമുതൽ പ്രാബല്യത്തിൽവരും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കുന്നതായി യോഗം വിലയിരുത്തി. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലം തരുന്നതിന് ഇടയാക്കും. കോവിഡ് നിർണയപരിശോധന പരമാവധി ലാബുകളിൽ ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

Leave a Reply