സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുകയാണ് സ്വര്‍ണവില. തുടര്‍ച്ചയായി മൂന്നാം ദിനവും വിലയില്‍ മാറ്റമില്ല. പവന് 35,680 രൂപയിലും ഗ്രാമിന് 4,460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1796.41 ഡോളറിലാണ് വ്യപാരം പുരോഗമിക്കുന്നത്. സ്വർണ നിക്ഷേപകരേയും, ആഭരണപ്രിയരേയും സംബന്ധിച്ച് നിലവിലെ സാഹചര്യം അ‌നുകൂലമാണെന്നാണു വിലയിരുത്തൽ.

1 Comment

  1. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില,

Leave a Reply

Your email address will not be published.