മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വർധന

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 36,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.ഒരിടവേളയ്ക്ക് ശേഷമാണ് പവൻ വില 36,000ത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞ 3 ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,680 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇത് പിന്നീട് 35,560ലേക്ക് താഴ്‌ന്നിരുന്നു.

മലയാളി വിവാഹാന്വേഷണ വെബ്സൈറ്റിലൂടെ  ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.  നിങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ 

Leave a Reply

Your email address will not be published.