Add a review

Loading

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിൽ പുലർത്തുന്ന അലംഭാവം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ഇത് രോഗ വ്യാപനം വർദ്ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. രാജ്യത്തും അപകടാവസ്ഥ നിലനിൽക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

രാജ്യത്ത് ഇതുവരെ ഒമിക്രോൺ ബാധിച്ചവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് അനുഭവപ്പെട്ടത്. രാജ്യത്ത് കണ്ടെത്തിയ ആകെ കൊറോണ വകഭേദങ്ങളിൽ, 0.04 ശതമാനത്തിലും താഴെയാണ് ഒമിക്രോണിന്റെ സാന്നിധ്യം. ഇത് ആശങ്കപ്പെടെണ്ട സംഖ്യയല്ല. എന്നാൽ ജാഗ്രത തുടരണമെന്ന് ലാവ് അഗർവാൾ അറിയിച്ചു.

ആരോഗ്യ പരിപാലന രംഗത്ത് ഒരു അശ്രദ്ധ കുറവും ഉണ്ടാകരുത് കൊറോണ മഹാമാരിയെ തുടർന്ന് യൂറോപ്പ് നേരിട്ട ദുരവസ്ഥ നാം മറക്കരുത്. സുരക്ഷയുടെ കാര്യത്തിൽ അപകട സാധ്യത നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ മാസ്‌ക് ഉപയോഗം കുറഞ്ഞു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതും, മാസ്‌കും മാത്രമാണ് കൊറോണ പ്രതിരോധത്തിന് അനിവാര്യം. ഇത് നമ്മൾ വിസ്മരിക്കരുതെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ വ്യക്തമാക്കി.മാസ്‌ക് ഉപയോഗം കുറയുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്.

Leave a Reply