രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ സൈനികനെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ആദരവർപ്പിച്ച് മോഹൻലാൽ

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹൻലാൽ പറഞ്ഞു. ബിപിൻ റാവത്തും ഭാര്യയും അടക്കമുള്ളവരുടെ നികത്താനാകാത്ത നഷ്ടത്തിൽ അതീവ ദുഃഖമുണ്ട്. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

https://www.facebook.com/ActorMohanlal

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ ‘ അസാമാന്യ കഴിവുകളുള്ള സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തിൽ അതീവ ദുഖമുണ്ട്. ബിപിൻ റാവത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടുള്ള പ്രവർത്തനങ്ങളും രാഷ്‌ട്രത്തിന് എന്നും മുതൽ കൂട്ടാണ്.

ഈ മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേർപാടിൽ ഞാനും എന്റെ കുടുംബവും ദുഃഖം രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽ ജീവൻ പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’ മോഹൻലാൽ കുറിച്ചു.

Leave a Reply

Your email address will not be published.