ഇന്ത്യയിലും ഒമിക്രോണ്‍ വൈറസ്; അതീവ ജാഗ്രതയിൽ രാജ്യം

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്നു കർണാടകയിൽ എത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ വ്യക്തമാക്കി.അതേസമയം കനത്ത ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published.