Add a review

Loading

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു. ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള റൂള്‍ കമ്മിറ്റിയുടെ തീരുമാനം. നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് 80 സെന്റിമീറ്ററിലേക്കാണ് ഉയര്‍ത്തുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുന്നു. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.

Leave a Reply