കിഫ്‌ബിയെ വിമർശിക്കുന്നത് സാഡിസ്റ്റുകൾ; മുഖ്യമന്ത്രി

കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാൽ നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.