ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം: മൗലാനാ അബുള്‍ കലാം ആസാദിന്റെ സ്മരണയില്‍ രാജ്യം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.

1947 മുതൽ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വിദ്യാഭ്യാസം, ദേശീയ വികസനം, സ്ഥാപന വികസനം എന്നീ മേഖലകളിൽ അബുൾ കലാം ആസാദിന്റെ സംഭാവന വലുതായിരുന്നു. രാജ്യത്തെമ്പാടും ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കാൻ ഇത് വഴിവെക്കും.

സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, നവോത്ഥാന നായകൻ, എന്നീ നിലകളിൽ അബുൾ കലാം ആസാദ് ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. ഇന്ന് കാണുന്ന രാജ്യത്തെ ഐ.ഐ.ടികളുടേയും ഡൽഹി സർവകലാശാലയുടേയും പിന്നിലെ ബുദ്ധി കേന്ദ്രം അദ്ദേഹത്തിന്റേതായിരുന്നു. 1992ൽ രാജ്യം അദ്ദേഹത്തെ ഭാരത രത്‌നം നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.