Add a review

Loading

സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞ ശേഷം ഇന്ന് 160 രൂപയാണ് കുതിച്ചത്. പവന് 36,160 രൂപയിലും ഗ്രാമിന് 20 രൂപ കൂടി 4,520 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്. ഇന്നലെ പവന് 36,000 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം മൂന്ന്, നാല് തീയതികളില്‍ രേഖപ്പെടുത്തിയ 35,640 രൂപയാണ് മാസത്തെ താഴ്ന്ന നിലവാരം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,826.38 ഡോളറാണ്. ഇന്നലെ ഇത് 1,823.33 ഡോളറായിരുന്നു.

ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply