ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്രതിമാസ വേതനം 17,000 രൂപ

തിരുവനന്തപുരം: അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അല്ലെങ്കില്‍ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ഹോര്‍ട്ടിക്കള്‍ച്ചറില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പ്, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, കൃഷിവിജ്ഞാന്‍കേന്ദ്രം എന്നിവിടങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന.

പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ നവംബര്‍ 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2733334

Leave a Reply

Your email address will not be published.