തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് സമയം ക്രമീകരിച്ചു സർക്കാർ. രാത്രി എട്ട് മുതൽ 10 വരെയാണ് അനുവദിച്ചിട്ടുള്ള സമയം. സുപ്രീംകോടതി നിർദേശപ്രകാരം ആഭ്യന്തരവകുപ്പാണ് സമയക്രമീകരണം നടത്തിയത്. രാത്രി 10ന് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കണമെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.