Add a review

Loading

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,840 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,792.78 ഡോളറിലാണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയായിരുന്നു വില. കഴിഞ്ഞ മാസം പവന് 1,040 രൂപയുടെ വര്‍ധനയാണുണ്ടായത്. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താൽക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതൽ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply