Add a review

Loading

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ  ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണിപ്പോൾ . അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി

Leave a Reply