കമൽഹാസൻ ചിത്രം ‘വിക്രമി’നെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

Add a review

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം വിക്രത്തെ പ്രശംസിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ജൂൺ മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിക്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. വിജയ് സേതുപതി അവതരിപ്പിച്ച സന്താനം താനോസിനെ പോലെ മാസ് ആയിരുന്നുവെന്നും ചിത്രം വിസ്മയിപ്പിച്ചുവെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. വിക്രമിന്‍റെ മുഴുവൻ പ്ലോട്ടും മനസിലാക്കാൻ ഫഹദിന്‍റെ അമർ സഹായിച്ചുവെന്നും അൽഫോൺസ് കൂട്ടിച്ചേർത്തു. എനിക്ക് ഏജന്‍റ് ടീന, ഏജന്‍റ് ഉപ്പുളിയപ്പന്‍, ഏജന്‍റ് വിക്രം എന്നിവരെ ഇഷ്ടമായി. ആ കുട്ടി താനോസിനെപ്പോലെ മാസ് ആയിരുന്നു. അതുപോലെ റോളക്‌സ് കിക്ക്അസ് ആയിരുന്നു. അഭിനേതാക്കളോടും അണിയറ പ്രവർത്തകരോടും എന്‍റെ ബഹുമാനവും സ്നേഹവും ഞാൻ പ്രകടിപ്പിക്കുന്നു.’ അൽഫോൺസ് പുത്രൻ എഴുതി.