സന്തോഷ് ട്രോഫിയിലെ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയിൽ

Add a review

മിഡ്ഫീൽഡർ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയ്ക്കായി കളിക്കും. താരം ഗോകുലം കേരളയുമായി കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരളം സന്തോഷ് ട്രോഫി കിരീടം ഉയർത്തിയപ്പോൾ മധ്യനിരയിൽ അഖിൽ നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച മറ്റൊരു മലയാളി മിഡ്ഫീൽഡർ അർജുൻ ജയരാജിനെയും ഗോകുലം കേരള സൈൻ ചെയ്തിരുന്നു.

കേരള യുണൈറ്റഡിന് വേണ്ടിയാണ് അഖിൽ അവസാനമായി കളിച്ചത്.
മുൻ എഫ് സി തൃശൂർ ക്യാപ്റ്റൻ അഖിൽ മിനർവ പഞ്ചാബിനും ബെംഗളൂരു യുണൈറ്റഡിനും വേണ്ടി കളിച്ചിട്ടുണ്ട്. ഗോകുലം കേരളയുമായി രണ്ട് വർഷത്തേക്കാണ് അഖിൽ പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്.

അത്താണി സ്വദേശിയായ അഖിൽ പി, ഡിഫൻസീവ് മിഡ്ഫീൽഡർ, സെന്‍റർ ബാക്ക് എന്നീ നിലകളിൽ കളിക്കാൻ മികച്ച കളിക്കാരനാണ്. 2016-17 സീസണിൽ കേരള പ്രീമിയർ ലീഗിൽ എഫ് സി തൃശ്ശൂർ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തപ്പോൾ അഖിൽ ടീമിലെ നിർണായക ഭാഗമായിരുന്നു.