9-ാം ക്ലാസ് വരെ പരീക്ഷ ഏപ്രിൽ 10നകം; പാഠഭാഗങ്ങൾ മാർച്ച് 31നുള്ളിൽ തീർക്കും

Add a review

സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ ഏപ്രിൽ 10നകം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മാർച്ച് 31നുള്ളിൽ പാഠഭാഗങ്ങൾ തീർക്കും. ഈ അധ്യയന വർഷത്തിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അധ്യാപക സംഘടനകൾ തീരുമാനത്തിന് പിന്തുണ നൽകിയതായും വി.ശിവൻകുട്ടി.

House for Rent or Sale > വീടും സ്ഥലവും വിൽക്കാനോ വാടകയ്ക്കോ ഉണ്ടോ ? എങ്കിൽ കേരളത്തിലെ പ്രമുഖ ഇൻഫോർമേഷൻ പോർട്ടലായ My Kerala യിൽ വെറും 100 രൂപയ്ക്കു നിങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യാൻ അവസരം ( ആദ്യത്തെ 100 പേർക്ക് മാത്രം ) (conditions apply) https://mykerala.co.in/post-your-property

മാർച്ച് വരെ മാത്രമാകും ശനിയാഴ്‌ചയും പ്രവൃത്തിദിനമാകുന്നത്. കൊവിഡ് മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് തീരുമാനം.ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി മുഴുവൻ സമയവും പ്രവർത്തിക്കുന്നതിന് മുന്നോടിയായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. ജില്ല കലക്‌ടർമാരുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ല ഭരണകൂടം വിലയിരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Leave a Reply