89 രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു: രോഗവ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

Add a review

കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ലോകത്ത് വളരെ വേഗം വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒന്നര മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. ഇത് ആശങ്ക കൂട്ടുന്നുവെന്നും ഇതുവരെ 89 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രതിരോധ ശേഷി കൂടിയ രാജ്യങ്ങളിൽ പോലും രോഗം അതിവേഗം വ്യാപിക്കുകയാണെന്ന ആശങ്കയും ലോകാരോഗ്യ സംഘടന പങ്കുവെച്ചു. ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത, അപകടശേഷി, വാക്‌സിൻ പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Leave a Reply