കൊച്ചിയിൽ എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Add a review

കൊച്ചി: കൊച്ചി തമ്മനം ശാന്തിപുരം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുരംകുണ്ട് സ്വദേശി ഫെബിൻ (24), അയ്യമ്പിള്ളി സ്വദേശി അക്ഷയ് (23), കൊല്ലം കാക്കത്തോപ്പ് സ്വദേശി ടോണി വർഗീസ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 5.29 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.