Add a review

Loading

കൊച്ചി: ഈ മാസം 21 മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ല. ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ബസ് വ്യവസായമേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുണ്ട്. ഇവരോട് ഇപ്പോഴത്തെ സ്‌റ്റേജ് കാര്യേജ് ബസുകള്‍ ഓപ്പറേറ്റുചെയ്യാന്‍ എന്തി വരുമാനം വേണമെന്ന് സര്‍ക്കാര്‍ ആരായണം.ആ വരുമാനത്തിന് അനുസരിച്ചുള്ള ബസ് ചാര്‍ജ് വര്‍ധനയാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply