Add a review

Loading

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി (Tata AIA)  2022 സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 24.5 ശതമാനം വളര്‍ച്ചയുമായി 1593 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം (ഐഡബ്ല്യൂഎന്‍ബിപി) നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ കമ്പനി നേടിയത് 1280 കോടിയുടെ ഐഡബ്ല്യൂഎന്‍ബിപി ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 741 കോടി രൂപയായിരുന്ന ഐഡബ്ല്യൂഎന്‍ബിപി 2022 രണ്ടാം പാദത്തില്‍ 39 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1027 കോടി രൂപയായി ഉയര്‍ന്നു.

 സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി എന്ന നിലയില്‍ സെപ്റ്റംബര്‍ 2021-ല്‍ ഏറ്റവും ഉയര്‍ന്ന റീട്ടെയ്ല്‍ സം അഷ്വേഡ് നേടിയ കമ്പനി, നിലവിലുള്ള സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ആകെ പ്രീമിയം വരുമാനം 23 ശതമാനം വളര്‍ച്ചയുമായി 5255 കോടിയായി ഉയര്‍ത്തി. മുന്‍സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പ്രീമിയം വരുമാനം 4269 കോടി രൂപയായിരുന്നു. ഇതേ കാലയളവില്‍ ആകെ റിന്യൂവല്‍ പ്രീമിയം വരുമാനം 27 ശതമാനം വളര്‍ച്ചയുമായി 3375 കോടിയായി. ആകെ അസറ്റ് അണ്ടര്‍ മാനേജ്മെന്‍റ് (എയുഎം) 2022 സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 38 ശതമാനം വളര്‍ച്ചയുമായി മുന്‍വര്‍ഷത്തെ 37,409 കോടിയില്‍ നിന്ന് 51,704 കോടിയായി ഉയര്‍ന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിലയിരുത്തല്‍ അനുസരിച്ച് ടാറ്റ എഐഎയുടെ 99.93 ശതമാനം എയുഎമ്മും 4-സ്റ്റാര്‍ അല്ലെങ്കില്‍ 5-സ്റ്റാര്‍ നിലവാരത്തിലായിരുന്നു.ഉപയോക്താക്കളുടെ വിശ്വാസത്തിന്‍റെ തെളിവാണ് പ്രൊട്ടക്ഷന്‍, സേവിംഗ്സ് വിഭാഗത്തിലെ മികച്ച വളര്‍ച്ചയെന്ന് ടാറ്റ എഐഎ ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നവീന്‍ തഹില്യാനി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലെ കണക്കനുസരിച്ച് ടാറ്റ എഐഎ ലൈഫിന് ഇന്‍ഷ്വറന്‍സ് വിതരണം മുഴുവന്‍ സമയ തൊഴിലാക്കിയ അന്‍പതിനായിരത്തിലധികം ഫോഴ്സ് ഏജന്‍റുമാരുണ്ട്.

Leave a Reply