Add a review

Loading

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം (Legal Marriage Age) പുരുഷന്മാരുടേതിന് സമാനമായി 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ (Union Cabinet) ബുധനാഴ്ച അനുമതി നൽകി. 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ (Independence Day) പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്. മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകതകൾ, പോഷകാഹാര നില മെച്ചപ്പെടുത്തൽ, അനുബന്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

എൻഎഫ്എച്ച്എസ് 5 (നാഷണൽ ഫാമിലി ഹെൽത്ത് സർവേ) പുറത്തുവിട്ട കണക്കുകൾ മൊത്തം പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും ജനസംഖ്യ നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കുന്നുണ്ട്. അതിനാൽ, സ്ത്രീകളെ ശാക്തീകരിക്കാനാണ് ഈ നീക്കമെന്നും ജനസംഖ്യ നിയന്ത്രിക്കാനല്ലെന്നും ജെയ്റ്റ്‌ലിയെ ഉദ്ധരിച്ച്  ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

വിവാഹപ്രായം സംബന്ധിച്ച തീരുമാനത്തിന് സാമൂഹികമായ സ്വീകാര്യത ലഭിക്കുന്നതിന് സമഗ്രമായ പൊതുജന ബോധവൽക്കരണ കാമ്പെയ്‌ൻ നടത്തണമെന്നും ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, പെൺകുട്ടികൾക്ക് സ്‌കൂളുകളിലും സർവകലാശാലകളിലും പ്രവേശനം ഉറപ്പാക്കണമെന്നും ദൂരെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ വാഹനസൗകര്യം ഉൾപ്പെടെ ലഭ്യമാക്കണമെന്നും ശുപാർശ ചെയ്തു.

Leave a Reply