Add a review

Loading

മലയാളികൾ അന്നും ഇന്നും ഭരത് എന്ന നടനെ ഓർക്കുന്നത് ഫോർ ദ പീപ്പിൾ എന്ന സിനിമയുടെ പേരിലാണ്. ഫോർ ദ പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനം തീർത്ത ഓളം മലയാളികൾ ഒരിക്കലും മറക്കില്ല. ഇന്ന് തമിഴിലെ തിരക്കേറിയ നടനാണ് ഭരത്. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഭരത്. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ചിട്ടുള്ള ടൊവിനോ തോമസിനെക്കുറിച്ചുള്ള ഭരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. കൂതറ എന്ന ചിത്രത്തിലാണ് ഭരതും ടൊവിനോ തോമസും ഒരുമിച്ച് അഭിനയിച്ചത്.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയെക്കുറിച്ചും സണ്ണി വെയ്നെക്കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും എല്ലാം ഭരത് തുറന്ന് പറഞ്ഞത്. മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ ആണ് ടൊവിനോ. യുവാക്കൾക്ക് ഏറെ ഇഷ്ടമുള്ള താരം. വളരെ സിംപിളാണ് ടൊവിനോയെന്നും ഡൗൺ ടു എർത്താണെന്നും ഭരത് പറയുന്നു.

പിന്നാലെ കൂതറ ചെയ്യുമ്പോൾ നടന്ന രസകരമായ എന്തെങ്കിലും ഓർമ്മകളുണ്ടോ എന്ന ചോദ്യത്തിനും ഭരത് മറുപടി പറഞ്ഞു. ഇത് ഇപ്പോൾ പറയുന്നതിൽ എനിക്ക് മടിയില്ല. കൂതറ ചെയ്യുന്നത് സമയത്ത് പെട്രോൾ വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക്. അങ്ങനെയുള്ളൊരു സാഹചര്യത്തിൽ നിന്നുമാണ് അവൻ ഇവിടെ വരെ എത്തിയത്.

അവന്റെ വളർച്ച നോക്കൂ. മറ്റൊരു ലീഗിലാണ് അവനിന്ന്. സെൽഫ് മെയ്ഡ് സ്റ്റാർ ആണ് ടൊവിനോ. ഇൻഡസ്ട്രിയിൽ ആരുമില്ലാതൊരാൾ നേരിടേണ്ടി വരുന്ന വേദനകൾ എനിക്ക് മനസിലാകും. അങ്ങനെയുള്ളൊരാൾ ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളർച്ചയുണ്ടാക്കിയത് പ്രശംസനീയം ആണെന്നും ഭരത് പറയുന്നു.

Leave a Reply