Add a review

Loading

കൊല്ലം: പതിനാറു വയസുകാരിയെ വീടിനു പുറകിൽ തീപ്പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പനയം ചിറ്റയം സ്വദേശികളായ എഡിസൻറെയും ഹേമയുടെയും മകൾ ഹന്നയാണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുളള ദുഖത്തിൽ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണർന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാർ കണ്ടിരുന്നു.

പതിവായി പുലർച്ചെ ഉണർന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാൽ വീട്ടുകാരാരും ഇത് കാര്യമായി എടുത്തുമില്ല. ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് വീടിൻറെ പിൻവശത്ത് കത്തിക്കരിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചിറ്റയം സെൻറ് ചാൾസ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഹന്ന. സ്കൂളിൽ നടത്തിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻറെ വിഷമം ഹന്നയ്ക്കുണ്ടായിരുന്നെന്ന് സഹപാഠികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

[es_my_listing layout=”2_col” posts_per_page=”6″ category=”Sale”]

ഈ മനോവേദനയിൽ കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് അനുമാനം. ഹന്ന ഒരു നായയെ വീട്ടിൽ ഓമനിച്ചു വളർത്തിയിരുന്നു. നായയുടെ രോമവും മറ്റും വീട്ടിൽ വീണ് ഹന്നയുടെ അമ്മയ്ക്ക് അലർജി ഉണ്ടായതിനെ തുടർന്ന് ഈ നായയെ കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.ഇതിലുളള സങ്കടവും കുട്ടിക്കുണ്ടായിരുന്നതായി സൂചനയുണ്ട്.

വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ തലവഴി ഒഴിച്ച ശേഷം തീകൊളുത്തിയതാകാമെന്നാണ് നിഗമനം. കുട്ടിയുടെ നിലവിളി പോലും പുറത്തുവരാതിരുന്നതും ആദ്യം തലഭാഗത്ത് തീപിടിച്ചതിനാലാണെന്നും പൊലീസ് അനുമാനിക്കുന്നു. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. സ്കൂൾ വിദ്യാർഥിനിയായ ഒരു അനിയത്തി കൂടിയുണ്ട് ഹന്നയ്ക്ക്.

Leave a Reply