ഹരീഷ് കണാരൻ നായകനാകുന്നു, ഒപ്പം സൗബിൻ ഷാഹിറും

Add a review

കോഴിക്കോടന്‍ ശൈലിയിലൂടെ മലയാള സിനിമയെ പൊട്ടിച്ചിരിപ്പിച്ച പ്രിയ നടനാണ് ഹരീഷ്‌ കണാരന്‍. കോമഡി ഷോകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാവുകയായിരുന്നു ഹരീഷ്‌ കണാരന്‍.  ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിജോയ് ജോസഫാണ്. മഹേഷ് നാരായണൻ, വി.കെ.പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്നിരുന്ന വ്യക്തിയാണ് ബിജോയ് ജോസഫ്. ജെമിനി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻ മലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

 

Leave a Reply