സൗദിയിൽ കോവിഡ് ​ഗുരുതരമാകുന്നവരുടെ എണ്ണം കൂടുന്നു

Add a review

സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും ​കോവിഡ് ബാധ ​ഗുരുതരമാകുന്നവരുടെ എണ്ണം വർധിക്കുന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 38,926 പേരിൽ 940 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

അതേസമയം, ഇന്ന് 3,669 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,375 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,83,053 ഉം രോഗമുക്തരുടെ എണ്ണം 6,35,191 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 8,936 ആയി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.99 ശതമാനവും മരണനിരക്ക് 1.30 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,301, ജിദ്ദ 318, ദമ്മാം 192, ഹുഫൂഫ് 167, മക്ക 132, മദീന 102, അബഹ 102. സൗദി അറേബ്യയിൽ ഇതുവരെ 5,67,07,289 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.

Leave a Reply