സ്വര്‍ണവില മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്നു; വില ഇനിയും കൂടാൻ സാധ്യത

Add a review

സ്വര്‍ണവില മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്നു. പവന് 35,800 രൂപയിലും ഗ്രാമിന് 4,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 240 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച പവന് രേഖപ്പെടുത്തിയ 35,560 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ കുറേ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,680 രൂപയായിരുന്നു വില.

യു.എസ്. ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു നവംബറില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.

Leave a Reply