സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; രണ്ടു ദിവസം കൊണ്ടു കൂടിയത് 680 രൂപ

Add a review

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4820 ആയി.ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Leave a Reply