സ്‌കൂൾ വാനിൽ നിന്ന് നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റു

Add a review

തൃശൂർ: വിദ്യാർത്ഥിയ്‌ക്ക് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയ്‌ക്കാണ് പാമ്പുകടിയേറ്റത്.സ്‌കൂൾ വാനിൽ നിന്നാണ് പാമ്പുകടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്.

സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അണലിയുടെ കടിയേറ്റത്. കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.ഇന്നലെ മുതൽ ആണ് ഈ സ്കൂൾ ആനപ്പറമ്പിലെ ഗേൾസ് സ്കൂളിലെക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത്

സ്‌കൂൾ തുറക്കുന്നതിന് മുൻപേ കുട്ടികൾക്കുള്ള വാഹനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിച്ച് വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സ്‌കൂളുകളിലും വാഹനങ്ങളിലും കുട്ടികൾ പൂർണ സുരക്ഷിതരാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ദാരുണസംഭവം.

Leave a Reply