സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; പതിനേഴുകാരൻ അറസ്റ്റിൽ

Add a review

മൈസൂരു സ്വദേശിനിയായ 17 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബദിയടുക്ക സ്വദേശിയായ 17 കാരനെതിരെ പൊലീസ് കേസെടുത്തു. കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് പോക്സോ നിയമം പ്രകാരം കേസെടുത്തു. മൈസൂരുവിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട  പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

SEARCH >>> WHAT YOU WANT >>

18നാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. 20ന് ഇരുവരും  ട്രെയിനിൽ  ഇറങ്ങുന്നതിനിടെ സംശയം തോന്നിയവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന്  കേസ് എടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Leave a Reply