സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിച്ചത്: നടി പവിത്രയ്ക്കൊപ്പം കണ്ട നടൻ നരേഷിനെ ചെരുപ്പൂരി തല്ലാനൊരുങ്ങി ഭാര്യ” വിഡിയോ

Add a review

തെലുങ്ക് നടൻ നരേഷിനും നടി പവിത്രാ ലോകേഷിനും നേരെ ചെരിപ്പൂരി തല്ലാനൊരുങ്ങി നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മൈസൂരുവിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു സംഭവം.

ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വിഡിയോയിലുള്ളത്. മുന്നോട്ടുപോകാൻ ശ്രമിക്കുന്ന രമ്യയെ വനിതാ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു. ഇതിനിടെ നരേഷ് ലിഫ്റ്റിൽ നിന്ന് പിന്തിരിഞ്ഞ് രമ്യയെ പരിഹസിക്കുന്നതും വിസിലടിക്കുന്നതും കാണാം.

നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു. കൂടാതെ താൻ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്നും നരേഷ് പറഞ്ഞിരുന്നു.

തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിക്കുന്നു.

‘‘ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാൻ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകൾ മനസിൽവച്ച് രാത്രി മുഴുവൻ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്നമാക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാൽ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുളളവരുടെ മുന്നിൽവച്ച് കളിയാക്കാനാണ് ശ്രമിച്ചത്. അയാൾക്ക് സ്വന്തം തെറ്റ് മറയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്. എന്റെ മകന്റെ ഭാവിയിൽ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭർത്താവിൽ നിന്നും അകന്നു കഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.’’–രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply