സല്യൂട്ട് ഒടിടിയ്ക്ക് നൽകി; ദുൽഖറിന്റെ നിർമാണക്കമ്പനിയെ വിലക്കി ഫിയോക്

Add a review

ദുൽഖറിൻ്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ വിലക്കി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയ്ക്ക് നൽകിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ഭാവിയിൽ ദുൽഖറിൻ്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു.

ബോബി – സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. അസ്ലം കെ പുരയിൽ ക്യാമറ കൈകാര്യം ചെയ്യും. എ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കും. ജേക്സ് ബിജോയ് ആണ് സംഗീതം. ദുൽഖറിനൊപ്പം ഡിയാന പെൻ്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Leave a Reply