സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്

Add a review

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ (Gold Price Today ) നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 100 രൂപയുടെ വർധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഗ്രാമിന് 4730 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെ വിലയിൽ ഗ്രാമിന് 30 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 3910 രൂപ നിരക്കിലാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വിപണനം. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. സാധാരണ വെള്ളിക്ക് 73 രൂപയാണ് ഇന്നത്തെ വില.

Leave a Reply